വയനാട്ടിലെ മഴയ്ക്ക് ഒരു പ്രത്യേക വശ്യത ഉണ്ട് .. കൊതുപ്പിച്ചുകൊണ്ട് ...
അടുത്ത് വരൂ എന്നില്‍ അലിഞ്ഞു ചേരു എന്ന് പറയുന്നത് പോലെ തോന്നും
ഓരോ തുള്ളിയും ഒരു അനുഭവം ആണ് എത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതി.
ഇനിയും എന്തോ കാണാന്‍ ഉണ്ടെന്ന പോലെ ഇനിയും എന്തോ അറിയാന്‍ ഉണ്ടെന്ന പോലെ ..
ഒരൂ പ്രാവശ്യവും ആദ്യ പ്രണയത്തിന്റെയെന്നപോലെ അലകള്‍ തീര്‍ക്കുന്ന സംഗീതം .
ഒടുവില്‍ നനഞ്ഞു കുതിര്‍ന്നു നിന്നില്‍ അലിഞ്ഞില്ലാതാകവേ
ഞാന്‍ എന്നെ തന്നെ തിരിച്ചറിയുകയാണ് ഒരു നഷ്ട്ട പ്രണയത്തിലെന്നപോലെ..
മഴയും പ്രണയവും ഇഴ പിരിക്കാനാകാത്ത ചങ്ങാതിമാരെ പോലെ
മഴ പ്രണയത്തെയും പ്രണയം മഴയെയും കാംക്ഷിക്കുന്നു,
എന്നിട്ടും ആരും ഒരിക്കലും ആഗ്രഹിക്കാതെ വേനല്‍ വരുന്നു
ക്ഷണിക്കപ്പെടാത്ത അഥിതിയായി എന്നെ ആശ്ലേഷിച്ചു
ഒരു സാന്ദ്ര സംഗീതമായി എന്നില്‍ ശ്രുതി മീട്ടി. .എന്നിട്ടിപ്പോള്‍ ,
ഇതാ മഴ കഴിഞ്ഞു ... ഞാന്‍ വരളുകയാണ് വേനലിലേക്ക്
നിന്‍റെ പ്രണയം തീര്‍ത്ത നനവും പേറി!!
ഇനി കാത്തിരിക്കാം അടുത്ത വര്‍ഷകാലത്തിനായി
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജൂലൈ 6
2011 ഏപ്രി 13
തീപ്പഴം
വെളിച്ചം കാണാത്ത ഒരു തീപ്പഴം കണക്കെ നിന്റെ സ്നേഹം
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ?
തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ?
തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ
2011 മാർ 18
ശാപം
നിന്റെ ശാപം ചവിട്ടുന്നൊരിടവഴികള്‍ ഒഴിയുവാന്‍
ഇനിയേതു ഗംഗയില്‍ മുങ്ങേണ്ടു ഞാന്
നിന്റെ മോഹം പകുത്തെടുത്തിഴതീര്‍ത്ത
പാപങ്ങള്‍ക്കെവിടെ പരിഹാരം തേടേണ്ടു ഞാന്
നിദ്ര നിലച്ചൊരാ പേമാരി പെയിതൊരാ
രാവിന്റെ നിറമങ്ങു ചോര്‍ന്നു പോയി
ഇരുവരി കവിതകളിലൊഴുകുന്ന തോണിയായ്
ഇഹലോക സത്യങ്ങള്‍ തേടുന്നു ഞാന്
ദാഹിച്ചുപോല്‍ ഉള്ളുരുക്കുന്നൊരഗ്നിപോല്‍
പറയാതെ ചിതലറ്റ ജല്‍പനങ്ങള്‍
നന്ദിയറ്റു വിടചോല്ലി ദൂരേക്കകലുന്ന
മേഘങ്ങള്‍ തേടുന്ന കുളിര്‍മാരിയെങ്ങുപോയ്
ഇനിയൊരുദയത്തിനില്ല തെല്ലാശ
ഉതിരുമീ കിരണങ്ങള്‍ സാക്ഷിയായ് സത്യം
തലയറ്റ ജഡങ്ങളായ് രണഭൂവിലലയുന്ന
സ്മൃതികളെ എങ്ങോട്ടീ യാത്ര
എന്റെ ചിതയെരിക്കുന്ന നാള്‍ തീയില്‍
നിന്നെങ്ങൊട്ടുഗമനം നടത്തും ദുരാത്മാക്കല്‍ നിങ്ങള്‍
മതില്‍ കെട്ടി നിങ്ങളെന്‍ സ്വപ്നങ്ങള്‍
മോഷ്ട്ടിച്ചുവതിനുള്ളിലെന്നെ തടവിലാക്കി
ഹൃതയത്തിലാണിത്തറച്ചെന്നെ ബന്ധിയായ്
വീഴ്ത്തുന്ന നേരിന്റെ വികല ചിന്ത
നേരുകള്‍ പൂത്തൊരു ചെംവാകപോല്‍
പിന്നെ ഇരുളുന്ന പൂവാക യക്ഷിയായ് മാറിപോല്‍
ഒരു നിലാവിന്റെ വെട്ടം പെടാതെയടയുന്ന
നേരിന്റെ വഴികളിലെയിരുളില്‍ പിടഞ്ഞുഞ്ഞാന്
നിന്നിലലിയുന്ന കരളിനെ വീണ്ടെടുക്കാന്‍
ഉള്ളിലെരിയുന്ന ചിതയൊന്നൊരുക്കി
ശാപം മുളച്ചൊരീയിടവഴികളെ വിട്ടു ഞാന്
ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം
ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം!!!
2010 ഓഗ 16
സന്ധ്യ കഴിഞ്ഞ്!
കൈവിട്ടു പോകുന്നുവോ നിന്‍റെ സ്നേഹം
കൈവിട്ടു പോകുന്നുവോ ഈ ജന്മം
താരങ്ങള്‍ ഒഴിയുന്ന രാവില്‍ നിശീഥിനി
തേങ്ങുന്നു വാനിന്റെ നിറം ചോര്‍ന്നതോര്‍ത്തോര്‍ത്തു
ദൂരെയെങ്ങോവൊരു പൊയ്മുഖം പോല്‍ തിളങ്ങും
ചന്ദ്രനാണിനിയെന്നുമംബരത്തിന്‍ തോഴന്‍
താമര പൊയ്കയില്‍ തുടിക്കുന്നോരിന്ദു പോല്‍
നീയെന്‍റെ മനതാരിലൊഴുകുന്നെന്‍ ജീവനായ്
കാറ്റിന്‍റെയോളത്തിലിളകുന്ന ബിംബമായ്
പടരുന്നു നീര്‍ പരപ്പില്‍ വീണ്ടുമിഴ പിരിഞ്ഞോന്നാകുന്നു!
2010 ജനു 4
കാത്തിരുപ്പ്
ഒരു മഴയായി നീ ഒന്നു പെയ്തിരുന്നെങ്കില്‍
മാരി മുകിലായി നിന്നെ ഞാന്‍ പ്രാണയിച്ചെനെ
തളിര്‍ ഇലയായി ഇനി ഒന്നു പുനര്‍ജനിക്ക്...
മഞ്ഞിന്‍ കണമായി ഞാന്‍ നിന്നെ ചുംബിക്കട്ടെ .
ഒരു തിരയായി നിനക്കെന്നെ പുല്‍കികൂടെ
ഹൃദയത്തിലെരിയാത്ത കനലുമായി നില്‍ക്കുന്നു ഞാന്‍ ,
ഒരു കാറ്റായി നീ എന്നെ തഴുകിയെങ്കില്‍
നറുമണമായി നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരാം
ഓരോ ഉദയവുമീജനനനിയെ പുണരുന്നോരായിരം
വര്‍ണങ്ങള്‍ മാനത്ത് വിതറുന്നല്ലോ
നീ എന്റെ മനസ്സിന്റെ വര്‍ണ ചിത്രങ്ങളായി
വിടരുന്ന നാളെന്നെന്നരികില്‍ വന്നണയും?
മാരി മുകിലായി നിന്നെ ഞാന്‍ പ്രാണയിച്ചെനെ
തളിര്‍ ഇലയായി ഇനി ഒന്നു പുനര്‍ജനിക്ക്...
മഞ്ഞിന്‍ കണമായി ഞാന്‍ നിന്നെ ചുംബിക്കട്ടെ .
ഒരു തിരയായി നിനക്കെന്നെ പുല്‍കികൂടെ
ഹൃദയത്തിലെരിയാത്ത കനലുമായി നില്‍ക്കുന്നു ഞാന്‍ ,
ഒരു കാറ്റായി നീ എന്നെ തഴുകിയെങ്കില്‍
നറുമണമായി നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരാം
ഓരോ ഉദയവുമീജനനനിയെ പുണരുന്നോരായിരം
വര്‍ണങ്ങള്‍ മാനത്ത് വിതറുന്നല്ലോ
നീ എന്റെ മനസ്സിന്റെ വര്‍ണ ചിത്രങ്ങളായി
വിടരുന്ന നാളെന്നെന്നരികില്‍ വന്നണയും?
2008 ഫെബ്രു 16
കാലടിപ്പ്പാടുകള്‍
വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
കാറ്റുമെന്നെത്തലോടാനറച്ചപോല്
കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ് മാത്രം.!!!
കാറ്റുമെന്നെത്തലോടാനറച്ചപോല്
കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ് മാത്രം.!!!
Labels:
കാലടിപ്പ്പാടുകള്‍,
ശൈശവം,
child,
kaladipaadukal,
kavitha,
mazha,
poem
2008 ഫെബ്രു 1
വറ്റുന്ന സ്നേഹം
ഇന്നലെ രാത്രിയിലോവതോ
ഏകാന്തതയുടെ ക്രൂരപീഡനങ്ങളേറ്റ
നിദ്രാവിഹീനമായയേതോയാമങ്ങളിലോ
എന്നിലെ സ്നേഹത്തിന്റെ നദി
വറ്റിവരളുവാനാഗ്രഹിച്ചു ഞാന്‍
നിണച്ചാലുകള്‍ക്കരികെ
വരണ്ട പ്രതീക്ഷകളുടെ വരമ്പുകളുയര്‍ത്തി
അരാമ സുഗന്ധം മുഴുവന്‍
നവ്യാനുഭൂതിയാം പുതു മഴക്കേകുവാനും
താരും തളിരുമിഴചേര്‍ന്ന പച്ചപട്ടുകൊണ്ട്
ചാരെ ഭൂമീ ദേവിയെ അണിയിച്ചൊരുക്കുവനും
പ്രതീക്ഷകളറ്റ നദി
വേഴമ്പല്‍ മനസ്സോടെ കാത്തിരുന്നു
വെള്ളാരം കല്ലുകള്‍കണക്കെ
മനോഹരമാം ദന്തങ്ങള്‍ കാട്ടി
വരണ്ട പുഞ്ചിരി പൊഴിക്കുന്നുണ്ടതിപ്പോഴും
കാലയവനികക്കുള്ളില്‍
വീണ്ടുമെന്‍കവിതകളില്‍ പുനര്‍ജ്ജനിക്കാനായി
മറവിയുടെ സുഖമോലുമാലസ്യം നുകരുവാന്‍
പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്
ഏകാന്തതയുടെ ക്രൂരപീഡനങ്ങളേറ്റ
നിദ്രാവിഹീനമായയേതോയാമങ്ങളിലോ
എന്നിലെ സ്നേഹത്തിന്റെ നദി
വറ്റിവരളുവാനാഗ്രഹിച്ചു ഞാന്‍
നിണച്ചാലുകള്‍ക്കരികെ
വരണ്ട പ്രതീക്ഷകളുടെ വരമ്പുകളുയര്‍ത്തി
അരാമ സുഗന്ധം മുഴുവന്‍
നവ്യാനുഭൂതിയാം പുതു മഴക്കേകുവാനും
താരും തളിരുമിഴചേര്‍ന്ന പച്ചപട്ടുകൊണ്ട്
ചാരെ ഭൂമീ ദേവിയെ അണിയിച്ചൊരുക്കുവനും
പ്രതീക്ഷകളറ്റ നദി
വേഴമ്പല്‍ മനസ്സോടെ കാത്തിരുന്നു
വെള്ളാരം കല്ലുകള്‍കണക്കെ
മനോഹരമാം ദന്തങ്ങള്‍ കാട്ടി
വരണ്ട പുഞ്ചിരി പൊഴിക്കുന്നുണ്ടതിപ്പോഴും
കാലയവനികക്കുള്ളില്‍
വീണ്ടുമെന്‍കവിതകളില്‍ പുനര്‍ജ്ജനിക്കാനായി
മറവിയുടെ സുഖമോലുമാലസ്യം നുകരുവാന്‍
പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്
2008 ജനു 31
ഭ്രാന്തമീ ചിന്തകള്‍!!!
നശ്വരമാണീയുലകത്തില്‍ ഞാനുമെന്നെത്താങ്ങുന്നഇരുപിടി പൂഴിമണ്ണും
നന്മ്മയുടെയംശം തേടിയ പ്രയാണത്തിനൊടുവില്‍ ഞാന്‍കണ്ടെത്തിയതിനെ
കീറിപ്പറിഞ്ഞ് മുഷിഞ്ഞുനാറിയ രൂപവുമായി
ചിന്തകളുടെ സമത്വം നഷ്ട്ടപെട്ട ഭ്രാന്തരുടെ ലോകത്തില്‍
നിന്റെ മന്തസ്മിതം എന്നെ വിഡ്ഡിയാക്കുന്നുണ്ടു
നിന്റെ പുലബല്‍ എന്റെ സമാധാനം കവര്‍ന്നെടുക്കുന്നു
വര്‍ണങ്ങളില്ലാത്ത ലോകത്തിലിവര്‍
സ്വപ്നത്തിന്റെ കൂടു കൂട്ടുന്നു
ചിത്രശലബങ്ങള്‍ പോലെയതിലടയിരിക്കുന്നു.
നാളയെക്കുറിച്ചു വേവലാതിപ്പെടാതെ നാളുകള്‍ തീര്‍ക്കുന്നു
നിന്റെ നോട്ടത്തെ ഭയമാണെനിക്ക്
ഇന്നു ഞാന്‍ നാളെ നീയെന്നു ചൊന്നപോല്
മാപ്പു നല്‍കു നീ നിനക്കു നല്‍കുവാന്‍
വെറുപ്പിന്റെ കൂബാരമിനിയും ബാക്കിയാണെന്നില്‍
നിന്റെ ചിന്തകളെ മാനിക്കുവാനെന്റെ ചിന്തകള്‍ക്കെവിടെ നേരം
ഞാനുമോട്ടമാ-ണേച്ചുകെട്ടുകള്‍ കൂട്ടിയിണക്കുവാന്‍
നന്മ്മയുടെയംശം തേടിയ പ്രയാണത്തിനൊടുവില്‍ ഞാന്‍കണ്ടെത്തിയതിനെ
കീറിപ്പറിഞ്ഞ് മുഷിഞ്ഞുനാറിയ രൂപവുമായി
ചിന്തകളുടെ സമത്വം നഷ്ട്ടപെട്ട ഭ്രാന്തരുടെ ലോകത്തില്‍
നിന്റെ മന്തസ്മിതം എന്നെ വിഡ്ഡിയാക്കുന്നുണ്ടു
നിന്റെ പുലബല്‍ എന്റെ സമാധാനം കവര്‍ന്നെടുക്കുന്നു
വര്‍ണങ്ങളില്ലാത്ത ലോകത്തിലിവര്‍
സ്വപ്നത്തിന്റെ കൂടു കൂട്ടുന്നു
ചിത്രശലബങ്ങള്‍ പോലെയതിലടയിരിക്കുന്നു.
നാളയെക്കുറിച്ചു വേവലാതിപ്പെടാതെ നാളുകള്‍ തീര്‍ക്കുന്നു
നിന്റെ നോട്ടത്തെ ഭയമാണെനിക്ക്
ഇന്നു ഞാന്‍ നാളെ നീയെന്നു ചൊന്നപോല്
മാപ്പു നല്‍കു നീ നിനക്കു നല്‍കുവാന്‍
വെറുപ്പിന്റെ കൂബാരമിനിയും ബാക്കിയാണെന്നില്‍
നിന്റെ ചിന്തകളെ മാനിക്കുവാനെന്റെ ചിന്തകള്‍ക്കെവിടെ നേരം
ഞാനുമോട്ടമാ-ണേച്ചുകെട്ടുകള്‍ കൂട്ടിയിണക്കുവാന്‍
2008 ജനു 16
ഋതുക്കള്‍
എന്റെ എകാന്തതയിലെ വിരസതയിലേക്കു വന്ന എകാന്ത താരകമെ
ഇരുള്‍ വീണ ഇടനാഴിയിലെ മിന്നാമിനുങ്ങായിരുന്നു നീ
പിച്ചവെക്കാന്‍ പഠിക്കുന്നൊരു കൊച്ചു കുട്ടിപോലെന്‍-
നേര്‍ക്കെന്തിനു വിരലുകള്‍ നീട്ടി നീ
പാതിമയക്കതിലൊരോര്‍മ്മത്തെറ്റുപോല്
നീല നിലാവായി പരന്നു നീ
മഞ്ഞാണിഞ്ഞ വെണ്‍ നിലാവെളിച്ചത്തില്‍
ചുടു നിശ്വാസമായരികിലണഞ്ഞു നീ
മോഹങ്ങളുടെ വിണ്‍കനവുകളില്‍ നിന്നു
യാതാര്‍ഥ്യങ്ങളുടെ തുരുത്തിലേക്കെന്തു ദൂരം
നിലയില്ലാകയത്തില്‍ സ്മൃതികല്‍ ഭാരമില്ലാത്തവയായിതീരുന്നു
അവശേഷിക്കുന്ന വികാരങ്ങളേതോ ചുടുകാട്ടിലലയുന്നുണ്ടകും
എതോ യോഗിയുടെ വിരസമായ അവര്‍ത്തനദിനങ്ങള്‍ പോലെ
ഇരുളും വെളിച്ചവും ഇഴപിരിച്ചു
ഋതുക്കള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നു
മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍,മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമായി..
ഇരുള്‍ വീണ ഇടനാഴിയിലെ മിന്നാമിനുങ്ങായിരുന്നു നീ
പിച്ചവെക്കാന്‍ പഠിക്കുന്നൊരു കൊച്ചു കുട്ടിപോലെന്‍-
നേര്‍ക്കെന്തിനു വിരലുകള്‍ നീട്ടി നീ
പാതിമയക്കതിലൊരോര്‍മ്മത്തെറ്റുപോല്
നീല നിലാവായി പരന്നു നീ
മഞ്ഞാണിഞ്ഞ വെണ്‍ നിലാവെളിച്ചത്തില്‍
ചുടു നിശ്വാസമായരികിലണഞ്ഞു നീ
മോഹങ്ങളുടെ വിണ്‍കനവുകളില്‍ നിന്നു
യാതാര്‍ഥ്യങ്ങളുടെ തുരുത്തിലേക്കെന്തു ദൂരം
നിലയില്ലാകയത്തില്‍ സ്മൃതികല്‍ ഭാരമില്ലാത്തവയായിതീരുന്നു
അവശേഷിക്കുന്ന വികാരങ്ങളേതോ ചുടുകാട്ടിലലയുന്നുണ്ടകും
എതോ യോഗിയുടെ വിരസമായ അവര്‍ത്തനദിനങ്ങള്‍ പോലെ
ഇരുളും വെളിച്ചവും ഇഴപിരിച്ചു
ഋതുക്കള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നു
മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍,മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമായി..
Labels:
kavitha,
literature,
nanditha,
poem,
seasons
2007 നവം 12
ലുസിയാന
ലുസിയാന
ചിലപ്പോള്‍ ഒരു മഞ്ഞുപോലെ
മെല്ലെ മെല്ലെ നീ എന്നെ ആവരണം ചെയ്തു
നിഗൂഡതകള്‍ നിനക്ക് ചുറ്റും
പുകച്ചുരുളുകള്‍ ആയി വലയം ചെയ്തിരുന്നു
പിന്നെ കാറ്റടിച്ചു..ഇരുള്‍ പരന്നു
നീ മേഘങ്ങളില്‍ അലിഞ്ഞു ചേര്‍ന്നില്ലതായി...
മറ്റു ചിലപ്പോള്‍
നീ ഒരു കൊടുംകാറ്റായി എന്‍ മുന്‍പില്‍ അവതരിച്ചു
പെടുന്നനെ നിന്റെ മെല്ലിച്ച വിരലുകള്‍ കൊണ്ടെന്‍
വദനങ്ങള്‍ കോരി എടുത്തെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചു നീ
ഒരു സ്ത്രീയുടെ ചപല്ല്യം നിറഞ്ഞ വാക്കുകള്‍
കടമെടുത്തു വിടപറഞ്ഞു മറഞ്ഞു നീ വീണ്ടും,
ഒളിച്ചു കളിക്കുന്ന കുട്ടിയെ പോല്‍ ...
ലുസിയാന നീ അറിയുന്നില്ലേ
നിന്റെ ചാപല്യങ്ങള്‍
നഗരം കവര്‍ന്നെടുത്ത നിന്റെ
ശാലീനതയെ ഞാന്‍ ഇനി എവിടെ അന്ന്യോഷിക്കേണ്ടൂ
നീ ഒരു സുഗന്ധമായ് എന്റെ ചുറ്റിലും ഉണ്ട്
നിന്റെ ചിരിയിലെ നിഷ്ക്കളങ്കത
എന്റെ ചുറ്റും പ്രതിദ്വനിക്കുന്നു..
ലുസിയാന
മഞ്ഞിന്റെ മണമുള്ള പെണ്‍കുട്ടി
നിന്റെ മനസ്സിന്റെ മണമെന്തു ചൊല്ലാമോ
പൊയ്മുഖമൊന്നിറുത്തെനിക്കെകാമോ
പിന്നൊരുഗാനമായി ഈണത്തില്‍ നീ
ഒരു പുഴയായി ഇളം കുളിരായി ഒഴുകു നീ ...
ചിലപ്പോള്‍ ഒരു മഞ്ഞുപോലെ
മെല്ലെ മെല്ലെ നീ എന്നെ ആവരണം ചെയ്തു
നിഗൂഡതകള്‍ നിനക്ക് ചുറ്റും
പുകച്ചുരുളുകള്‍ ആയി വലയം ചെയ്തിരുന്നു
പിന്നെ കാറ്റടിച്ചു..ഇരുള്‍ പരന്നു
നീ മേഘങ്ങളില്‍ അലിഞ്ഞു ചേര്‍ന്നില്ലതായി...
മറ്റു ചിലപ്പോള്‍
നീ ഒരു കൊടുംകാറ്റായി എന്‍ മുന്‍പില്‍ അവതരിച്ചു
പെടുന്നനെ നിന്റെ മെല്ലിച്ച വിരലുകള്‍ കൊണ്ടെന്‍
വദനങ്ങള്‍ കോരി എടുത്തെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചു നീ
ഒരു സ്ത്രീയുടെ ചപല്ല്യം നിറഞ്ഞ വാക്കുകള്‍
കടമെടുത്തു വിടപറഞ്ഞു മറഞ്ഞു നീ വീണ്ടും,
ഒളിച്ചു കളിക്കുന്ന കുട്ടിയെ പോല്‍ ...
ലുസിയാന നീ അറിയുന്നില്ലേ
നിന്റെ ചാപല്യങ്ങള്‍
നഗരം കവര്‍ന്നെടുത്ത നിന്റെ
ശാലീനതയെ ഞാന്‍ ഇനി എവിടെ അന്ന്യോഷിക്കേണ്ടൂ
നീ ഒരു സുഗന്ധമായ് എന്റെ ചുറ്റിലും ഉണ്ട്
നിന്റെ ചിരിയിലെ നിഷ്ക്കളങ്കത
എന്റെ ചുറ്റും പ്രതിദ്വനിക്കുന്നു..
ലുസിയാന
മഞ്ഞിന്റെ മണമുള്ള പെണ്‍കുട്ടി
നിന്റെ മനസ്സിന്റെ മണമെന്തു ചൊല്ലാമോ
പൊയ്മുഖമൊന്നിറുത്തെനിക്കെകാമോ
പിന്നൊരുഗാനമായി ഈണത്തില്‍ നീ
ഒരു പുഴയായി ഇളം കുളിരായി ഒഴുകു നീ ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
