2007, നവം 12

ലുസിയാന

ലുസിയാന
ചിലപ്പോള്‍ ഒരു മഞ്ഞുപോലെ
മെല്ലെ മെല്ലെ നീ എന്നെ ആവരണം ചെയ്തു
നിഗൂഡതകള്‍ നിനക്ക് ചുറ്റും
പുകച്ചുരുളുകള്‍ ആയി വലയം ചെയ്തിരുന്നു
പിന്നെ കാറ്റടിച്ചു..ഇരുള്‍ പരന്നു
നീ മേഘങ്ങളില്‍ അലിഞ്ഞു ചേര്‍ന്നില്ലതായി...

മറ്റു ചിലപ്പോള്‍
നീ ഒരു കൊടുംകാറ്റായി എന്‍ മുന്‍പില്‍ അവതരിച്ചു
പെടുന്നനെ നിന്റെ മെല്ലിച്ച വിരലുകള്‍ കൊണ്ടെന്‍
വദനങ്ങള്‍ കോരി എടുത്തെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചു നീ
ഒരു സ്ത്രീയുടെ ചപല്ല്യം നിറഞ്ഞ വാക്കുകള്‍
കടമെടുത്തു വിടപറഞ്ഞു മറഞ്ഞു നീ വീണ്ടും,
ഒളിച്ചു കളിക്കുന്ന കുട്ടിയെ പോല്‍ ...

ലുസിയാന നീ അറിയുന്നില്ലേ
നിന്റെ ചാപല്യങ്ങള്‍
നഗരം കവര്‍ന്നെടുത്ത നിന്റെ
ശാലീനതയെ ഞാന്‍ ഇനി എവിടെ അന്ന്യോഷിക്കേണ്ടൂ
നീ ഒരു സുഗന്ധമായ് എന്റെ ചുറ്റിലും ഉണ്ട്
നിന്റെ ചിരിയിലെ നിഷ്ക്കളങ്കത
എന്റെ ചുറ്റും പ്രതിദ്വനിക്കുന്നു..

ലുസിയാന
മഞ്ഞിന്റെ മണമുള്ള പെണ്‍കുട്ടി
നിന്റെ മനസ്സിന്റെ മണമെന്തു ചൊല്ലാമോ
പൊയ്മുഖമൊന്നിറുത്തെനിക്കെകാമോ
പിന്നൊരുഗാനമായി ഈണത്തില്‍ നീ
ഒരു പുഴയായി ഇളം കുളിരായി ഒഴുകു നീ ...