2008, ജനു 16

ഋതുക്കള്‍

എന്റെ എകാന്തതയിലെ വിരസതയിലേക്കു വന്ന എകാന്ത താരകമെ
ഇരുള്‍ വീണ ഇടനാഴിയിലെ മിന്നാമിനുങ്ങായിരുന്നു നീ
പിച്ചവെക്കാന്‍ പഠിക്കുന്നൊരു കൊച്ചു കുട്ടിപോലെന്‍-
നേര്‍ക്കെന്തിനു വിരലുകള്‍ നീട്ടി നീ

പാതിമയക്കതിലൊരോര്‍മ്മത്തെറ്റുപോല്
‍നീല നിലാവായി പരന്നു നീ
മഞ്ഞാണിഞ്ഞ വെണ്‍ നിലാവെളിച്ചത്തില്‍
ചുടു നിശ്വാസമായരികിലണഞ്ഞു നീ

മോഹങ്ങളുടെ വിണ്‍കനവുകളില്‍ നിന്നു
യാതാര്‍ഥ്യങ്ങളുടെ തുരുത്തിലേക്കെന്തു ദൂരം
നിലയില്ലാകയത്തില്‍ സ്മൃതികല്‍ ഭാരമില്ലാത്തവയായിതീരുന്നു
അവശേഷിക്കുന്ന വികാരങ്ങളേതോ ചുടുകാട്ടിലലയുന്നുണ്ടകും

എതോ യോഗിയുടെ വിരസമായ അവര്‍ത്തനദിനങ്ങള്‍ പോലെ
ഇരുളും വെളിച്ചവും ഇഴപിരിച്ചു
ഋതുക്കള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നു
മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍,മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമായി..

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

“ഇരുളും വെളിച്ചവും ഇഴപിരിച്ചു
ഋതുക്കള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നു
മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍,മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമായി...”

നന്നായിരിയ്ക്കുന്നു.
:)

Sharu.... പറഞ്ഞു...

ആദ്യമായി വരികയാണ്... ഭാവുകങ്ങള്‍