2012, നവം 22

പുഴയെന്നോ മരിച്ചിരിക്കുന്നു



കല്ല്‌  കൊത്തി  കളിക്കാന്കുറച്ചുരുളങ്കല്ലുകള്‍   തേടിയാണ്
ഞാന്യാത്ര  തുടങ്ങിയത്
അന്നൊരിക്കല് ആഴങ്ങളില്‍  
ആഹ്ളാദങ്ങളുടെ ആരവങ്ങളുണ്ടായിരുന്നു
മഴയൊക്കെ എവിടെയോ ഒളിച്ചിരിക്കുന്നു

തിരിഞ്ഞു  നോക്കുമ്പോള്പുഴയിറുമ്പില്‍  
മുനിഞ്ഞു  കത്തിയ ഒരു മണ്ണെണ്ണ  വിളക്ക് കെട്ടു  പോയിരുന്നു
പേരറിയാത്ത പഴയ  നീല പൂ മാത്രം
വഴിയില്‍  ചിരിച്ചോണ്ട്  നില്പുണ്ടായിരുന്നു
ബാക്കി എല്ലാം തളിരുകള്
പണ്ടെങ്ങോ മരിച്ച മരപ്പാലത്തിന്റെ മണമായിരിക്കാം  
മൂക്ക് തുളച്ചു കയറുന്നത്
അപ്പോഴും ചീവീടുകള്വിശ്രമമില്ലാതെ കരയുന്നുണ്ടായിരുന്നു
പുഴയെന്നോ മരിച്ചിരിക്കുന്നു 

2012, ഫെബ്രു 17

നീയും ഞാനും

നീ
തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു കവിത
വരികളില്‍ നിന്ന് വരികളിലേക്ക് ജീവിച്ചു
പുലരിയില്‍ നിന്നും ഒരു  ഹിമകണം കടം വാങ്ങി
ഇടയിലെപ്പോഴോ എന്നെ നനയിച്ചു
മണ്ണില്‍ ഒരിറ്റു പുതുമണം അവശേഷിപ്പിച്ചു
യാത്ര പറയാതെ പോയ വേനല്‍ മഴ

ഞാന്‍
വടക്കന്‍ കാറ്റിലും പേമാരിയിലും പെട്ട്
എങ്ങോട്ടൊഴുകണമെന്നറിയാതെ
ഒഴുക്ക് നഷ്ട്ടപെട്ട ഒരു നദി
ഓളം വെട്ടി  ഓളം വെട്ടി എങ്ങോട്ടെന്നറിയാതെ...

2012, ജനു 11

കവിയും കാവ്യവും

ഓരോ കവിത ജനിക്കുമ്പോഴും പേററു നോവറിഞ്ഞിരുന്നു
എന്നിട്ടും ചിലവ ചാപിള്ളകളായി തൂലിക തൊടാതെ മടങ്ങി
ചിലവ അല്പായുസ്സായി .... വലിച്ചു കീറി ചവറ്റുകുട്ടയിലിട്ടു 
മറ്റു ചിലവ കാണാതെ പൊയ്... തട്ടിന്‍പുറത്തുണ്ടാവണം ഇപ്പോള്‍
ചിലവ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തി ഇന്നും ജീവിക്കുന്നു !

അമ്മക്ക് മക്കളോട് വകബേദങ്ങളില്ല  കവിക്കോ ?
എത്ര പെറ്റിട്ടും കവിക്ക്‌ മതിവരുന്നില്ല ആസക്തി ആണോ എന്തോ!
പേററുനോവറിയാതെ  ആസക്തി തീര്‍ക്കുന്നവരെ കണ്ടു കവി അസൂയപ്പെടുന്നുണ്ടാവണം
 കവിതകള്‍ക്ക് മനസ്സുണ്ടോ, വികാരമുണ്ടോ, വിചാരങ്ങളുണ്ടോ ?
കവിയുടെ മക്കള്‍ക്ക്‌ പാരമ്പര്യം തീര്‍ച്ചയായും കാണും അല്ലെ ?.