2012, ജനു 11

കവിയും കാവ്യവും

ഓരോ കവിത ജനിക്കുമ്പോഴും പേററു നോവറിഞ്ഞിരുന്നു
എന്നിട്ടും ചിലവ ചാപിള്ളകളായി തൂലിക തൊടാതെ മടങ്ങി
ചിലവ അല്പായുസ്സായി .... വലിച്ചു കീറി ചവറ്റുകുട്ടയിലിട്ടു 
മറ്റു ചിലവ കാണാതെ പൊയ്... തട്ടിന്‍പുറത്തുണ്ടാവണം ഇപ്പോള്‍
ചിലവ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തി ഇന്നും ജീവിക്കുന്നു !

അമ്മക്ക് മക്കളോട് വകബേദങ്ങളില്ല  കവിക്കോ ?
എത്ര പെറ്റിട്ടും കവിക്ക്‌ മതിവരുന്നില്ല ആസക്തി ആണോ എന്തോ!
പേററുനോവറിയാതെ  ആസക്തി തീര്‍ക്കുന്നവരെ കണ്ടു കവി അസൂയപ്പെടുന്നുണ്ടാവണം
 കവിതകള്‍ക്ക് മനസ്സുണ്ടോ, വികാരമുണ്ടോ, വിചാരങ്ങളുണ്ടോ ?
കവിയുടെ മക്കള്‍ക്ക്‌ പാരമ്പര്യം തീര്‍ച്ചയായും കാണും അല്ലെ ?.