വെളിച്ചം കാണാത്ത ഒരു തീപ്പഴം കണക്കെ നിന്റെ സ്നേഹം
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ?
തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ
love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഓഗ 16
സന്ധ്യ കഴിഞ്ഞ്!
കൈവിട്ടു പോകുന്നുവോ നിന്‍റെ സ്നേഹം
കൈവിട്ടു പോകുന്നുവോ ഈ ജന്മം
താരങ്ങള്‍ ഒഴിയുന്ന രാവില്‍ നിശീഥിനി
തേങ്ങുന്നു വാനിന്റെ നിറം ചോര്‍ന്നതോര്‍ത്തോര്‍ത്തു
ദൂരെയെങ്ങോവൊരു പൊയ്മുഖം പോല്‍ തിളങ്ങും
ചന്ദ്രനാണിനിയെന്നുമംബരത്തിന്‍ തോഴന്‍
താമര പൊയ്കയില്‍ തുടിക്കുന്നോരിന്ദു പോല്‍
നീയെന്‍റെ മനതാരിലൊഴുകുന്നെന്‍ ജീവനായ്
കാറ്റിന്‍റെയോളത്തിലിളകുന്ന ബിംബമായ്
പടരുന്നു നീര്‍ പരപ്പില്‍ വീണ്ടുമിഴ പിരിഞ്ഞോന്നാകുന്നു!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
