2011, ജൂലൈ 6

മഴയും പ്രണയവും

വയനാട്ടിലെ മഴയ്ക്ക് ഒരു പ്രത്യേക വശ്യത ഉണ്ട് .. കൊതുപ്പിച്ചുകൊണ്ട്‌ ...
അടുത്ത് വരൂ എന്നില്‍ അലിഞ്ഞു ചേരു എന്ന് പറയുന്നത് പോലെ തോന്നും
ഓരോ തുള്ളിയും ഒരു അനുഭവം ആണ് എത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതി.
ഇനിയും എന്തോ കാണാന്‍ ഉണ്ടെന്ന പോലെ ഇനിയും എന്തോ അറിയാന്‍ ഉണ്ടെന്ന പോലെ ..
ഒരൂ പ്രാവശ്യവും ആദ്യ പ്രണയത്തിന്റെയെന്നപോലെ അലകള്‍ തീര്‍ക്കുന്ന സംഗീതം .
ഒടുവില്‍ നനഞ്ഞു കുതിര്‍ന്നു നിന്നില്‍ അലിഞ്ഞില്ലാതാകവേ
ഞാന്‍ എന്നെ തന്നെ തിരിച്ചറിയുകയാണ് ഒരു നഷ്ട്ട പ്രണയത്തിലെന്നപോലെ..
മഴയും പ്രണയവും ഇഴ പിരിക്കാനാകാത്ത ചങ്ങാതിമാരെ പോലെ
മഴ പ്രണയത്തെയും പ്രണയം മഴയെയും കാംക്ഷിക്കുന്നു,
എന്നിട്ടും ആരും ഒരിക്കലും ആഗ്രഹിക്കാതെ വേനല്‍ വരുന്നു
ക്ഷണിക്കപ്പെടാത്ത അഥിതിയായി എന്നെ ആശ്ലേഷിച്ചു
ഒരു സാന്ദ്ര സംഗീതമായി എന്നില്‍ ശ്രുതി മീട്ടി. .എന്നിട്ടിപ്പോള്‍ ,
ഇതാ മഴ കഴിഞ്ഞു ... ഞാന്‍ വരളുകയാണ് വേനലിലേക്ക്
നിന്‍റെ പ്രണയം തീര്‍ത്ത നനവും പേറി!!
ഇനി കാത്തിരിക്കാം അടുത്ത വര്‍ഷകാലത്തിനായി