വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
കാറ്റുമെന്നെത്തലോടാനറച്ചപോല്
കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ് മാത്രം.!!!
കാലടിപ്പ്പാടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാലടിപ്പ്പാടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 ഫെബ്രു 16
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
