2008, ഫെബ്രു 16

കാലടിപ്പ്പാടുകള്‍

വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
‍കാറ്റുമെന്നെത്തലോടാനറച്ചപോല്
‍കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
‍തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
‍തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്‌
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ്‌ മാത്രം.!!!

2008, ഫെബ്രു 1

വറ്റുന്ന സ്നേഹം

ഇന്നലെ രാത്രിയിലോവതോ
ഏകാന്തതയുടെ ക്രൂരപീഡനങ്ങളേറ്റ
നിദ്രാവിഹീനമായയേതോയാമങ്ങളിലോ
എന്നിലെ സ്നേഹത്തിന്റെ നദി
വറ്റിവരളുവാനാഗ്രഹിച്ചു ഞാന്‍

നിണച്ചാലുകള്‍ക്കരികെ
വരണ്ട പ്രതീക്ഷകളുടെ വരമ്പുകളുയര്‍ത്തി
അരാമ സുഗന്ധം മുഴുവന്‍
നവ്യാനുഭൂതിയാം പുതു മഴക്കേകുവാനും
താരും തളിരുമിഴചേര്‍ന്ന പച്ചപട്ടുകൊണ്ട്‌
ചാരെ ഭൂമീ ദേവിയെ അണിയിച്ചൊരുക്കുവനും
പ്രതീക്ഷകളറ്റ നദി
വേഴമ്പല്‍ മനസ്സോടെ കാത്തിരുന്നു

വെള്ളാരം കല്ലുകള്‍കണക്കെ
മനോഹരമാം ദന്തങ്ങള്‍ കാട്ടി
വരണ്ട പുഞ്ചിരി പൊഴിക്കുന്നുണ്ടതിപ്പോഴും
കാലയവനികക്കുള്ളില്‍
വീണ്ടുമെന്‍കവിതകളില്‍ പുനര്‍ജ്ജനിക്കാനായി
മറവിയുടെ സുഖമോലുമാലസ്യം നുകരുവാന്‍

പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്‌

2008, ജനു 31

ഭ്രാന്തമീ ചിന്തകള്‍!!!

നശ്വരമാണീയുലകത്തില്‍ ഞാനുമെന്നെത്താങ്ങുന്നഇരുപിടി പൂഴിമണ്ണും
നന്മ്മയുടെയംശം തേടിയ പ്രയാണത്തിനൊടുവില്‍ ഞാന്‍കണ്ടെത്തിയതിനെ
കീറിപ്പറിഞ്ഞ്‌ മുഷിഞ്ഞുനാറിയ രൂപവുമായി
ചിന്തകളുടെ സമത്വം നഷ്ട്ടപെട്ട ഭ്രാന്തരുടെ ലോകത്തില്‍
നിന്റെ മന്തസ്മിതം എന്നെ വിഡ്ഡിയാക്കുന്നുണ്ടു
നിന്റെ പുലബല്‍ എന്റെ സമാധാനം കവര്‍ന്നെടുക്കുന്നു
വര്‍ണങ്ങളില്ലാത്ത ലോകത്തിലിവര്‍
സ്വപ്നത്തിന്റെ കൂടു കൂട്ടുന്നു
ചിത്രശലബങ്ങള്‍ പോലെയതിലടയിരിക്കുന്നു.
നാളയെക്കുറിച്ചു വേവലാതിപ്പെടാതെ നാളുകള്‍ തീര്‍ക്കുന്നു
നിന്റെ നോട്ടത്തെ ഭയമാണെനിക്ക്‌
ഇന്നു ഞാന്‍ നാളെ നീയെന്നു ചൊന്നപോല്
‍മാപ്പു നല്‍കു നീ നിനക്കു നല്‍കുവാന്‍
വെറുപ്പിന്റെ കൂബാരമിനിയും ബാക്കിയാണെന്നില്‍
നിന്റെ ചിന്തകളെ മാനിക്കുവാനെന്റെ ചിന്തകള്‍ക്കെവിടെ നേരം
ഞാനുമോട്ടമാ-ണേച്ചുകെട്ടുകള്‍ കൂട്ടിയിണക്കുവാന്‍

2008, ജനു 16

ഋതുക്കള്‍

എന്റെ എകാന്തതയിലെ വിരസതയിലേക്കു വന്ന എകാന്ത താരകമെ
ഇരുള്‍ വീണ ഇടനാഴിയിലെ മിന്നാമിനുങ്ങായിരുന്നു നീ
പിച്ചവെക്കാന്‍ പഠിക്കുന്നൊരു കൊച്ചു കുട്ടിപോലെന്‍-
നേര്‍ക്കെന്തിനു വിരലുകള്‍ നീട്ടി നീ

പാതിമയക്കതിലൊരോര്‍മ്മത്തെറ്റുപോല്
‍നീല നിലാവായി പരന്നു നീ
മഞ്ഞാണിഞ്ഞ വെണ്‍ നിലാവെളിച്ചത്തില്‍
ചുടു നിശ്വാസമായരികിലണഞ്ഞു നീ

മോഹങ്ങളുടെ വിണ്‍കനവുകളില്‍ നിന്നു
യാതാര്‍ഥ്യങ്ങളുടെ തുരുത്തിലേക്കെന്തു ദൂരം
നിലയില്ലാകയത്തില്‍ സ്മൃതികല്‍ ഭാരമില്ലാത്തവയായിതീരുന്നു
അവശേഷിക്കുന്ന വികാരങ്ങളേതോ ചുടുകാട്ടിലലയുന്നുണ്ടകും

എതോ യോഗിയുടെ വിരസമായ അവര്‍ത്തനദിനങ്ങള്‍ പോലെ
ഇരുളും വെളിച്ചവും ഇഴപിരിച്ചു
ഋതുക്കള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നു
മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍,മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമായി..