2013, ഓഗ 2

ചില്ല് കൂട്ടിലെ സ്നേഹം

മരിച്ച നദികളിലോഴുകിയ ചോര-
കണ്ണുനീർ  കാണാത്ത മനുഷ്യാ 
ഇനിയും മരിക്കാത്ത 
അവസാനത്തെ ഒരിറ്റ് സ്നേഹം
നെഞ്ചിനകത്ത് ഭദ്രമായി !
നിനക്കായി  ഒരു ചില്ല് കൂട്ടിൽ  കരുതി വെച്ചിട്ടുണ്ട് അമ്മ

ദാഹം തീർക്കാൻ വേണ്ടി
നിനക്ക് ദാനം തന്നതെല്ലാം തീരുമ്പോൾ
ദുര മൂത്ത് നീ അന്ധനാകുമ്പോൾ
നാളെയെ നീ മറന്നു പോകുമ്പോൾ
നിന്റെ പ്രിയപ്പെട്ട അമ്മയുടേ മാറ് പിളർന്ന്
 ഉടച്ചെടുത്ത് കുടിച്ചു മദിക്കാൻ

അവസാനത്തെ തുള്ളി
രക്തവുമൂറ്റിക്കഴിയുമ്പോൾ,
പ്രാണനമ്മയെ  വിട്ടുപിരിയുമ്പോൾ,
നിനെറെ തൊണ്ട  ദാഹിച്ചു വരളുമ്പോഴെങ്കിലും
അറിയുമോ നീ...നീ നിനക്ക് തോണ്ടുന്ന
ശവക്കുഴി പൂർത്തിയായെന്നു ?