2013, ഓഗ 2

ചില്ല് കൂട്ടിലെ സ്നേഹം

മരിച്ച നദികളിലോഴുകിയ ചോര-
കണ്ണുനീർ  കാണാത്ത മനുഷ്യാ 
ഇനിയും മരിക്കാത്ത 
അവസാനത്തെ ഒരിറ്റ് സ്നേഹം
നെഞ്ചിനകത്ത് ഭദ്രമായി !
നിനക്കായി  ഒരു ചില്ല് കൂട്ടിൽ  കരുതി വെച്ചിട്ടുണ്ട് അമ്മ

ദാഹം തീർക്കാൻ വേണ്ടി
നിനക്ക് ദാനം തന്നതെല്ലാം തീരുമ്പോൾ
ദുര മൂത്ത് നീ അന്ധനാകുമ്പോൾ
നാളെയെ നീ മറന്നു പോകുമ്പോൾ
നിന്റെ പ്രിയപ്പെട്ട അമ്മയുടേ മാറ് പിളർന്ന്
 ഉടച്ചെടുത്ത് കുടിച്ചു മദിക്കാൻ

അവസാനത്തെ തുള്ളി
രക്തവുമൂറ്റിക്കഴിയുമ്പോൾ,
പ്രാണനമ്മയെ  വിട്ടുപിരിയുമ്പോൾ,
നിനെറെ തൊണ്ട  ദാഹിച്ചു വരളുമ്പോഴെങ്കിലും
അറിയുമോ നീ...നീ നിനക്ക് തോണ്ടുന്ന
ശവക്കുഴി പൂർത്തിയായെന്നു ?


2012, നവം 22

പുഴയെന്നോ മരിച്ചിരിക്കുന്നു



കല്ല്‌  കൊത്തി  കളിക്കാന്കുറച്ചുരുളങ്കല്ലുകള്‍   തേടിയാണ്
ഞാന്യാത്ര  തുടങ്ങിയത്
അന്നൊരിക്കല് ആഴങ്ങളില്‍  
ആഹ്ളാദങ്ങളുടെ ആരവങ്ങളുണ്ടായിരുന്നു
മഴയൊക്കെ എവിടെയോ ഒളിച്ചിരിക്കുന്നു

തിരിഞ്ഞു  നോക്കുമ്പോള്പുഴയിറുമ്പില്‍  
മുനിഞ്ഞു  കത്തിയ ഒരു മണ്ണെണ്ണ  വിളക്ക് കെട്ടു  പോയിരുന്നു
പേരറിയാത്ത പഴയ  നീല പൂ മാത്രം
വഴിയില്‍  ചിരിച്ചോണ്ട്  നില്പുണ്ടായിരുന്നു
ബാക്കി എല്ലാം തളിരുകള്
പണ്ടെങ്ങോ മരിച്ച മരപ്പാലത്തിന്റെ മണമായിരിക്കാം  
മൂക്ക് തുളച്ചു കയറുന്നത്
അപ്പോഴും ചീവീടുകള്വിശ്രമമില്ലാതെ കരയുന്നുണ്ടായിരുന്നു
പുഴയെന്നോ മരിച്ചിരിക്കുന്നു 

2012, ഫെബ്രു 17

നീയും ഞാനും

നീ
തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു കവിത
വരികളില്‍ നിന്ന് വരികളിലേക്ക് ജീവിച്ചു
പുലരിയില്‍ നിന്നും ഒരു  ഹിമകണം കടം വാങ്ങി
ഇടയിലെപ്പോഴോ എന്നെ നനയിച്ചു
മണ്ണില്‍ ഒരിറ്റു പുതുമണം അവശേഷിപ്പിച്ചു
യാത്ര പറയാതെ പോയ വേനല്‍ മഴ

ഞാന്‍
വടക്കന്‍ കാറ്റിലും പേമാരിയിലും പെട്ട്
എങ്ങോട്ടൊഴുകണമെന്നറിയാതെ
ഒഴുക്ക് നഷ്ട്ടപെട്ട ഒരു നദി
ഓളം വെട്ടി  ഓളം വെട്ടി എങ്ങോട്ടെന്നറിയാതെ...

2012, ജനു 11

കവിയും കാവ്യവും

ഓരോ കവിത ജനിക്കുമ്പോഴും പേററു നോവറിഞ്ഞിരുന്നു
എന്നിട്ടും ചിലവ ചാപിള്ളകളായി തൂലിക തൊടാതെ മടങ്ങി
ചിലവ അല്പായുസ്സായി .... വലിച്ചു കീറി ചവറ്റുകുട്ടയിലിട്ടു 
മറ്റു ചിലവ കാണാതെ പൊയ്... തട്ടിന്‍പുറത്തുണ്ടാവണം ഇപ്പോള്‍
ചിലവ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തി ഇന്നും ജീവിക്കുന്നു !

അമ്മക്ക് മക്കളോട് വകബേദങ്ങളില്ല  കവിക്കോ ?
എത്ര പെറ്റിട്ടും കവിക്ക്‌ മതിവരുന്നില്ല ആസക്തി ആണോ എന്തോ!
പേററുനോവറിയാതെ  ആസക്തി തീര്‍ക്കുന്നവരെ കണ്ടു കവി അസൂയപ്പെടുന്നുണ്ടാവണം
 കവിതകള്‍ക്ക് മനസ്സുണ്ടോ, വികാരമുണ്ടോ, വിചാരങ്ങളുണ്ടോ ?
കവിയുടെ മക്കള്‍ക്ക്‌ പാരമ്പര്യം തീര്‍ച്ചയായും കാണും അല്ലെ ?.

2011, ജൂലൈ 6

മഴയും പ്രണയവും

വയനാട്ടിലെ മഴയ്ക്ക് ഒരു പ്രത്യേക വശ്യത ഉണ്ട് .. കൊതുപ്പിച്ചുകൊണ്ട്‌ ...
അടുത്ത് വരൂ എന്നില്‍ അലിഞ്ഞു ചേരു എന്ന് പറയുന്നത് പോലെ തോന്നും
ഓരോ തുള്ളിയും ഒരു അനുഭവം ആണ് എത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതി.
ഇനിയും എന്തോ കാണാന്‍ ഉണ്ടെന്ന പോലെ ഇനിയും എന്തോ അറിയാന്‍ ഉണ്ടെന്ന പോലെ ..
ഒരൂ പ്രാവശ്യവും ആദ്യ പ്രണയത്തിന്റെയെന്നപോലെ അലകള്‍ തീര്‍ക്കുന്ന സംഗീതം .
ഒടുവില്‍ നനഞ്ഞു കുതിര്‍ന്നു നിന്നില്‍ അലിഞ്ഞില്ലാതാകവേ
ഞാന്‍ എന്നെ തന്നെ തിരിച്ചറിയുകയാണ് ഒരു നഷ്ട്ട പ്രണയത്തിലെന്നപോലെ..
മഴയും പ്രണയവും ഇഴ പിരിക്കാനാകാത്ത ചങ്ങാതിമാരെ പോലെ
മഴ പ്രണയത്തെയും പ്രണയം മഴയെയും കാംക്ഷിക്കുന്നു,
എന്നിട്ടും ആരും ഒരിക്കലും ആഗ്രഹിക്കാതെ വേനല്‍ വരുന്നു
ക്ഷണിക്കപ്പെടാത്ത അഥിതിയായി എന്നെ ആശ്ലേഷിച്ചു
ഒരു സാന്ദ്ര സംഗീതമായി എന്നില്‍ ശ്രുതി മീട്ടി. .എന്നിട്ടിപ്പോള്‍ ,
ഇതാ മഴ കഴിഞ്ഞു ... ഞാന്‍ വരളുകയാണ് വേനലിലേക്ക്
നിന്‍റെ പ്രണയം തീര്‍ത്ത നനവും പേറി!!
ഇനി കാത്തിരിക്കാം അടുത്ത വര്‍ഷകാലത്തിനായി

2011, മേയ് 19

പ്രണയം അന്നും ഇന്നും

അന്ന്,
പ്രണയം ഒരു മരീചിക പോലെ
കയ്യെത്തും ദൂരത്തെന്നപോലെ
വെറും മിഥ്യ എന്ന് വിശ്വസിക്കാനാകാതെ
നമ്മെ ആഴങ്ങളിലേക്ക് വലിച്ചെടുക്കുന്നു

ഇന്ന്
ഞാനും നീയും ആവര്‍ത്തിച്ചുരുവിട്ട സത്യമെന്നുറപ്പിച്ച
നുണകള്‍ക്ക് നീല നിറമായിരുന്നു എന്നറിയുന്നു ഞാന്‍ .
എന്റെ ദുഷിച്ച രക്തത്തിനും അതെ നീലനിറമാണ്.

2011, ഏപ്രി 13

തീപ്പഴം

വെളിച്ചം കാണാത്ത ഒരു തീപ്പഴം കണക്കെ നിന്റെ സ്നേഹം
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ?

തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ