kaladipaadukal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kaladipaadukal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 ഫെബ്രു 16

കാലടിപ്പ്പാടുകള്‍

വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
‍കാറ്റുമെന്നെത്തലോടാനറച്ചപോല്
‍കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
‍തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
‍തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്‌
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ്‌ മാത്രം.!!!