2012, ഫെബ്രു 17

നീയും ഞാനും

നീ
തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു കവിത
വരികളില്‍ നിന്ന് വരികളിലേക്ക് ജീവിച്ചു
പുലരിയില്‍ നിന്നും ഒരു  ഹിമകണം കടം വാങ്ങി
ഇടയിലെപ്പോഴോ എന്നെ നനയിച്ചു
മണ്ണില്‍ ഒരിറ്റു പുതുമണം അവശേഷിപ്പിച്ചു
യാത്ര പറയാതെ പോയ വേനല്‍ മഴ

ഞാന്‍
വടക്കന്‍ കാറ്റിലും പേമാരിയിലും പെട്ട്
എങ്ങോട്ടൊഴുകണമെന്നറിയാതെ
ഒഴുക്ക് നഷ്ട്ടപെട്ട ഒരു നദി
ഓളം വെട്ടി  ഓളം വെട്ടി എങ്ങോട്ടെന്നറിയാതെ...