ഒരു മഴയായി നീ ഒന്നു പെയ്തിരുന്നെങ്കില്‍
മാരി മുകിലായി നിന്നെ ഞാന്‍ പ്രാണയിച്ചെനെ
തളിര്‍ ഇലയായി ഇനി ഒന്നു പുനര്‍ജനിക്ക്...
മഞ്ഞിന്‍ കണമായി ഞാന്‍ നിന്നെ ചുംബിക്കട്ടെ .
ഒരു തിരയായി നിനക്കെന്നെ പുല്‍കികൂടെ
ഹൃദയത്തിലെരിയാത്ത കനലുമായി നില്‍ക്കുന്നു ഞാന്‍ ,
ഒരു കാറ്റായി നീ എന്നെ തഴുകിയെങ്കില്‍
നറുമണമായി നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരാം
ഓരോ ഉദയവുമീജനനനിയെ പുണരുന്നോരായിരം
വര്‍ണങ്ങള്‍ മാനത്ത് വിതറുന്നല്ലോ
നീ എന്റെ മനസ്സിന്റെ വര്‍ണ ചിത്രങ്ങളായി
വിടരുന്ന നാളെന്നെന്നരികില്‍ വന്നണയും?
varnacheppu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
varnacheppu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ജനു 4
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
