2012, നവം 22

പുഴയെന്നോ മരിച്ചിരിക്കുന്നു



കല്ല്‌  കൊത്തി  കളിക്കാന്കുറച്ചുരുളങ്കല്ലുകള്‍   തേടിയാണ്
ഞാന്യാത്ര  തുടങ്ങിയത്
അന്നൊരിക്കല് ആഴങ്ങളില്‍  
ആഹ്ളാദങ്ങളുടെ ആരവങ്ങളുണ്ടായിരുന്നു
മഴയൊക്കെ എവിടെയോ ഒളിച്ചിരിക്കുന്നു

തിരിഞ്ഞു  നോക്കുമ്പോള്പുഴയിറുമ്പില്‍  
മുനിഞ്ഞു  കത്തിയ ഒരു മണ്ണെണ്ണ  വിളക്ക് കെട്ടു  പോയിരുന്നു
പേരറിയാത്ത പഴയ  നീല പൂ മാത്രം
വഴിയില്‍  ചിരിച്ചോണ്ട്  നില്പുണ്ടായിരുന്നു
ബാക്കി എല്ലാം തളിരുകള്
പണ്ടെങ്ങോ മരിച്ച മരപ്പാലത്തിന്റെ മണമായിരിക്കാം  
മൂക്ക് തുളച്ചു കയറുന്നത്
അപ്പോഴും ചീവീടുകള്വിശ്രമമില്ലാതെ കരയുന്നുണ്ടായിരുന്നു
പുഴയെന്നോ മരിച്ചിരിക്കുന്നു 

4 അഭിപ്രായങ്ങൾ:

Satheesan OP പറഞ്ഞു...

:)

Unknown പറഞ്ഞു...

Nice

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍

അജ്ഞാതന്‍ പറഞ്ഞു...

മനസ്സില്‍ തട്ടിയ നല്ല വരികള്‍ mr.റോബിന്‍സണ്‍
എന്റെ നാടിലെ പുഴകളും മരിച്ചിരിക്കുന്നു.