2008, ഫെബ്രു 1

വറ്റുന്ന സ്നേഹം

ഇന്നലെ രാത്രിയിലോവതോ
ഏകാന്തതയുടെ ക്രൂരപീഡനങ്ങളേറ്റ
നിദ്രാവിഹീനമായയേതോയാമങ്ങളിലോ
എന്നിലെ സ്നേഹത്തിന്റെ നദി
വറ്റിവരളുവാനാഗ്രഹിച്ചു ഞാന്‍

നിണച്ചാലുകള്‍ക്കരികെ
വരണ്ട പ്രതീക്ഷകളുടെ വരമ്പുകളുയര്‍ത്തി
അരാമ സുഗന്ധം മുഴുവന്‍
നവ്യാനുഭൂതിയാം പുതു മഴക്കേകുവാനും
താരും തളിരുമിഴചേര്‍ന്ന പച്ചപട്ടുകൊണ്ട്‌
ചാരെ ഭൂമീ ദേവിയെ അണിയിച്ചൊരുക്കുവനും
പ്രതീക്ഷകളറ്റ നദി
വേഴമ്പല്‍ മനസ്സോടെ കാത്തിരുന്നു

വെള്ളാരം കല്ലുകള്‍കണക്കെ
മനോഹരമാം ദന്തങ്ങള്‍ കാട്ടി
വരണ്ട പുഞ്ചിരി പൊഴിക്കുന്നുണ്ടതിപ്പോഴും
കാലയവനികക്കുള്ളില്‍
വീണ്ടുമെന്‍കവിതകളില്‍ പുനര്‍ജ്ജനിക്കാനായി
മറവിയുടെ സുഖമോലുമാലസ്യം നുകരുവാന്‍

പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്‌

2 അഭിപ്രായങ്ങൾ:

akberbooks പറഞ്ഞു...

കുറെ മുറിച്ചുകളഞ്ഞാല്‍ നന്നായിരുന്നു. ഞാനില്‍ നിന്നും കവിത പുറത്തേക്ക് വളരട്ടെ.

siva // ശിവ പറഞ്ഞു...

വരികളില്‍ കുറച്ചു കൂടി ശ്രദ്ധിക്കൂ...