വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
കാറ്റുമെന്നെത്തലോടാനറച്ചപോല്
കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ് മാത്രം.!!!
2008, ഫെബ്രു 16
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
കാലം കവര്‍ന്നെടുത്തതൊക്കെയും നഷ്ടങ്ങളുടെ കണക്കു പുസ്തകത്താളുകളില്‍ പെറ്റുപെരുകുകയാണ്. തിരിച്ചുവരവ് ഒരിക്കലുമാകില്ലെന്നറിയുമെങ്കിലും പിന്നിട്ട പാതകളറിയാതെ വഴിമുട്ടി, മധുര നൊമ്പരങ്ങളുടെ അരവയറുമായി വഴിവക്കില്‍ നിന്നവന്‍ ആരോ ഓര്‍മ്മകളുടെ വിരുന്നറയില്‍ നിന്നെറിഞ്ഞിട്ടു കൊടുത്ത പാഥേയം...
kavitha nannaayirikkunnu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ