2010, ഓഗ 16

സന്ധ്യ കഴിഞ്ഞ്!

കൈവിട്ടു പോകുന്നുവോ നിന്‍റെ സ്നേഹം
കൈവിട്ടു പോകുന്നുവോ ഈ ജന്മം
താരങ്ങള്‍ ഒഴിയുന്ന രാവില്‍ നിശീഥിനി
തേങ്ങുന്നു വാനിന്റെ നിറം ചോര്‍ന്നതോര്‍ത്തോര്‍ത്തു
ദൂരെയെങ്ങോവൊരു പൊയ്മുഖം പോല്‍ തിളങ്ങും
ചന്ദ്രനാണിനിയെന്നുമംബരത്തിന്‍ തോഴന്‍
താമര പൊയ്കയില്‍ തുടിക്കുന്നോരിന്ദു പോല്‍
നീയെന്‍റെ മനതാരിലൊഴുകുന്നെന്‍ ജീവനായ്
കാറ്റിന്‍റെയോളത്തിലിളകുന്ന ബിംബമായ്
പടരുന്നു നീര്‍ പരപ്പില്‍ വീണ്ടുമിഴ പിരിഞ്ഞോന്നാകുന്നു!

2010, ജനു 4

കാത്തിരുപ്പ്

ഒരു മഴയായി നീ ഒന്നു പെയ്തിരുന്നെങ്കില്‍
മാരി മുകിലായി നിന്നെ ഞാന്‍ പ്രാണയിച്ചെനെ
തളിര്‍ ഇലയായി ഇനി ഒന്നു പുനര്‍ജനിക്ക്...
മഞ്ഞിന്‍ കണമായി ഞാന്‍ നിന്നെ ചുംബിക്കട്ടെ .
ഒരു തിരയായി നിനക്കെന്നെ പുല്‍കികൂടെ
ഹൃദയത്തിലെരിയാത്ത കനലുമായി നില്‍ക്കുന്നു ഞാന്‍ ,
ഒരു കാറ്റായി നീ എന്നെ തഴുകിയെങ്കില്‍
നറുമണമായി നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരാം
ഓരോ ഉദയവുമീജനനനിയെ പുണരുന്നോരായിരം
വര്‍ണങ്ങള്‍ മാനത്ത് വിതറുന്നല്ലോ
നീ എന്റെ മനസ്സിന്റെ വര്‍ണ ചിത്രങ്ങളായി
വിടരുന്ന നാളെന്നെന്നരികില്‍ വന്നണയും?