നശ്വരമാണീയുലകത്തില്‍ ഞാനുമെന്നെത്താങ്ങുന്നഇരുപിടി പൂഴിമണ്ണും
നന്മ്മയുടെയംശം തേടിയ പ്രയാണത്തിനൊടുവില്‍ ഞാന്‍കണ്ടെത്തിയതിനെ
കീറിപ്പറിഞ്ഞ് മുഷിഞ്ഞുനാറിയ രൂപവുമായി
ചിന്തകളുടെ സമത്വം നഷ്ട്ടപെട്ട ഭ്രാന്തരുടെ ലോകത്തില്‍
നിന്റെ മന്തസ്മിതം എന്നെ വിഡ്ഡിയാക്കുന്നുണ്ടു
നിന്റെ പുലബല്‍ എന്റെ സമാധാനം കവര്‍ന്നെടുക്കുന്നു
വര്‍ണങ്ങളില്ലാത്ത ലോകത്തിലിവര്‍
സ്വപ്നത്തിന്റെ കൂടു കൂട്ടുന്നു
ചിത്രശലബങ്ങള്‍ പോലെയതിലടയിരിക്കുന്നു.
നാളയെക്കുറിച്ചു വേവലാതിപ്പെടാതെ നാളുകള്‍ തീര്‍ക്കുന്നു
നിന്റെ നോട്ടത്തെ ഭയമാണെനിക്ക്
ഇന്നു ഞാന്‍ നാളെ നീയെന്നു ചൊന്നപോല്
മാപ്പു നല്‍കു നീ നിനക്കു നല്‍കുവാന്‍
വെറുപ്പിന്റെ കൂബാരമിനിയും ബാക്കിയാണെന്നില്‍
നിന്റെ ചിന്തകളെ മാനിക്കുവാനെന്റെ ചിന്തകള്‍ക്കെവിടെ നേരം
ഞാനുമോട്ടമാ-ണേച്ചുകെട്ടുകള്‍ കൂട്ടിയിണക്കുവാന്‍
2008, ജനു 31
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
:)
ഭ്രാന്തന്‍ ചിന്തകള്‍ കൊള്ളാം.
:)
great poem....
നിന്റെ ചിന്തകളെ മാനിക്കുവാനെന്റെ ചിന്തകള്‍ക്കെവിടെ നേരം ....:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ