നിന്റെ ശാപം ചവിട്ടുന്നൊരിടവഴികള്‍ ഒഴിയുവാന്‍
ഇനിയേതു ഗംഗയില്‍ മുങ്ങേണ്ടു ഞാന്
നിന്റെ മോഹം പകുത്തെടുത്തിഴതീര്‍ത്ത
പാപങ്ങള്‍ക്കെവിടെ പരിഹാരം തേടേണ്ടു ഞാന്
നിദ്ര നിലച്ചൊരാ പേമാരി പെയിതൊരാ
രാവിന്റെ നിറമങ്ങു ചോര്‍ന്നു പോയി
ഇരുവരി കവിതകളിലൊഴുകുന്ന തോണിയായ്
ഇഹലോക സത്യങ്ങള്‍ തേടുന്നു ഞാന്
ദാഹിച്ചുപോല്‍ ഉള്ളുരുക്കുന്നൊരഗ്നിപോല്‍
പറയാതെ ചിതലറ്റ ജല്‍പനങ്ങള്‍
നന്ദിയറ്റു വിടചോല്ലി ദൂരേക്കകലുന്ന
മേഘങ്ങള്‍ തേടുന്ന കുളിര്‍മാരിയെങ്ങുപോയ്
ഇനിയൊരുദയത്തിനില്ല തെല്ലാശ
ഉതിരുമീ കിരണങ്ങള്‍ സാക്ഷിയായ് സത്യം
തലയറ്റ ജഡങ്ങളായ് രണഭൂവിലലയുന്ന
സ്മൃതികളെ എങ്ങോട്ടീ യാത്ര
എന്റെ ചിതയെരിക്കുന്ന നാള്‍ തീയില്‍
നിന്നെങ്ങൊട്ടുഗമനം നടത്തും ദുരാത്മാക്കല്‍ നിങ്ങള്‍
മതില്‍ കെട്ടി നിങ്ങളെന്‍ സ്വപ്നങ്ങള്‍
മോഷ്ട്ടിച്ചുവതിനുള്ളിലെന്നെ തടവിലാക്കി
ഹൃതയത്തിലാണിത്തറച്ചെന്നെ ബന്ധിയായ്
വീഴ്ത്തുന്ന നേരിന്റെ വികല ചിന്ത
നേരുകള്‍ പൂത്തൊരു ചെംവാകപോല്‍
പിന്നെ ഇരുളുന്ന പൂവാക യക്ഷിയായ് മാറിപോല്‍
ഒരു നിലാവിന്റെ വെട്ടം പെടാതെയടയുന്ന
നേരിന്റെ വഴികളിലെയിരുളില്‍ പിടഞ്ഞുഞ്ഞാന്
നിന്നിലലിയുന്ന കരളിനെ വീണ്ടെടുക്കാന്‍
ഉള്ളിലെരിയുന്ന ചിതയൊന്നൊരുക്കി
ശാപം മുളച്ചൊരീയിടവഴികളെ വിട്ടു ഞാന്
ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം
ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം!!!