വയനാട്ടിലെ മഴയ്ക്ക് ഒരു പ്രത്യേക വശ്യത ഉണ്ട് .. കൊതുപ്പിച്ചുകൊണ്ട് ...
അടുത്ത് വരൂ എന്നില്‍ അലിഞ്ഞു ചേരു എന്ന് പറയുന്നത് പോലെ തോന്നും
ഓരോ തുള്ളിയും ഒരു അനുഭവം ആണ് എത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതി.
ഇനിയും എന്തോ കാണാന്‍ ഉണ്ടെന്ന പോലെ ഇനിയും എന്തോ അറിയാന്‍ ഉണ്ടെന്ന പോലെ ..
ഒരൂ പ്രാവശ്യവും ആദ്യ പ്രണയത്തിന്റെയെന്നപോലെ അലകള്‍ തീര്‍ക്കുന്ന സംഗീതം .
ഒടുവില്‍ നനഞ്ഞു കുതിര്‍ന്നു നിന്നില്‍ അലിഞ്ഞില്ലാതാകവേ
ഞാന്‍ എന്നെ തന്നെ തിരിച്ചറിയുകയാണ് ഒരു നഷ്ട്ട പ്രണയത്തിലെന്നപോലെ..
മഴയും പ്രണയവും ഇഴ പിരിക്കാനാകാത്ത ചങ്ങാതിമാരെ പോലെ
മഴ പ്രണയത്തെയും പ്രണയം മഴയെയും കാംക്ഷിക്കുന്നു,
എന്നിട്ടും ആരും ഒരിക്കലും ആഗ്രഹിക്കാതെ വേനല്‍ വരുന്നു
ക്ഷണിക്കപ്പെടാത്ത അഥിതിയായി എന്നെ ആശ്ലേഷിച്ചു
ഒരു സാന്ദ്ര സംഗീതമായി എന്നില്‍ ശ്രുതി മീട്ടി. .എന്നിട്ടിപ്പോള്‍ ,
ഇതാ മഴ കഴിഞ്ഞു ... ഞാന്‍ വരളുകയാണ് വേനലിലേക്ക്
നിന്‍റെ പ്രണയം തീര്‍ത്ത നനവും പേറി!!
ഇനി കാത്തിരിക്കാം അടുത്ത വര്‍ഷകാലത്തിനായി
2011, ജൂലൈ 6
2011, മേയ് 19
പ്രണയം അന്നും ഇന്നും
2011, ഏപ്രി 13
തീപ്പഴം
വെളിച്ചം കാണാത്ത ഒരു തീപ്പഴം കണക്കെ നിന്റെ സ്നേഹം
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ?
തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ?
തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ
2011, മാർ 18
ശാപം
നിന്റെ ശാപം ചവിട്ടുന്നൊരിടവഴികള്‍ ഒഴിയുവാന്‍
ഇനിയേതു ഗംഗയില്‍ മുങ്ങേണ്ടു ഞാന്
നിന്റെ മോഹം പകുത്തെടുത്തിഴതീര്‍ത്ത
പാപങ്ങള്‍ക്കെവിടെ പരിഹാരം തേടേണ്ടു ഞാന്
നിദ്ര നിലച്ചൊരാ പേമാരി പെയിതൊരാ
രാവിന്റെ നിറമങ്ങു ചോര്‍ന്നു പോയി
ഇരുവരി കവിതകളിലൊഴുകുന്ന തോണിയായ്
ഇഹലോക സത്യങ്ങള്‍ തേടുന്നു ഞാന്
ദാഹിച്ചുപോല്‍ ഉള്ളുരുക്കുന്നൊരഗ്നിപോല്‍
പറയാതെ ചിതലറ്റ ജല്‍പനങ്ങള്‍
നന്ദിയറ്റു വിടചോല്ലി ദൂരേക്കകലുന്ന
മേഘങ്ങള്‍ തേടുന്ന കുളിര്‍മാരിയെങ്ങുപോയ്
ഇനിയൊരുദയത്തിനില്ല തെല്ലാശ
ഉതിരുമീ കിരണങ്ങള്‍ സാക്ഷിയായ് സത്യം
തലയറ്റ ജഡങ്ങളായ് രണഭൂവിലലയുന്ന
സ്മൃതികളെ എങ്ങോട്ടീ യാത്ര
എന്റെ ചിതയെരിക്കുന്ന നാള്‍ തീയില്‍
നിന്നെങ്ങൊട്ടുഗമനം നടത്തും ദുരാത്മാക്കല്‍ നിങ്ങള്‍
മതില്‍ കെട്ടി നിങ്ങളെന്‍ സ്വപ്നങ്ങള്‍
മോഷ്ട്ടിച്ചുവതിനുള്ളിലെന്നെ തടവിലാക്കി
ഹൃതയത്തിലാണിത്തറച്ചെന്നെ ബന്ധിയായ്
വീഴ്ത്തുന്ന നേരിന്റെ വികല ചിന്ത
നേരുകള്‍ പൂത്തൊരു ചെംവാകപോല്‍
പിന്നെ ഇരുളുന്ന പൂവാക യക്ഷിയായ് മാറിപോല്‍
ഒരു നിലാവിന്റെ വെട്ടം പെടാതെയടയുന്ന
നേരിന്റെ വഴികളിലെയിരുളില്‍ പിടഞ്ഞുഞ്ഞാന്
നിന്നിലലിയുന്ന കരളിനെ വീണ്ടെടുക്കാന്‍
ഉള്ളിലെരിയുന്ന ചിതയൊന്നൊരുക്കി
ശാപം മുളച്ചൊരീയിടവഴികളെ വിട്ടു ഞാന്
ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം
ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)